Connect with us

Kerala

കടന്നല്‍കുത്തേറ്റ് അമ്മയും മകളും മരിച്ചു

പരുക്കേറ്റ മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

കോട്ടയം | കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനത്താണ് സംഭവം. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ(66) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീട്ടുമുറ്റത്ത്  നില്‍ക്കുന്നതിനിടെയാണ് ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു.ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച കുഞ്ഞിപ്പെണ്ണിന്റെയും തങ്കയുടെയും സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.