Connect with us

Kerala

കരിങ്കൊടി പ്രതിഷേധം തടയാന്‍ സിപിഎം നേതാക്കള്‍ കെട്ടിച്ചമച്ചതാകാം; പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ദേഹത്ത് പതിക്കുന്നത് കണ്ടില്ല: സണ്ണി ജോസഫ്

കൈയേറ്റം നടന്നുവെങ്കില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

Published

|

Last Updated

തിരുവനന്തപുരം  | മന്ത്രി വീണ ജോര്‍ജിന് നേരെ കൈയേറ്റം നടന്നുവെങ്കില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കഴുത്തില്‍ കൈ വയ്ക്കുന്നതുമാത്രമാണ് കാണാന്‍ സാധിച്ചത്. ആ പരുക്ക് എന്താണെന്ന് കാണാന്‍ സാധിച്ചിട്ടില്ല. സിപിഎം നേതാക്കന്‍മാര്‍ കരിങ്കൊടി പ്രതിഷേധം തടയാന്‍ വേണ്ടി ഇങ്ങനെ ഒരു സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും സണ്ണി ജോസഫ് പറഞ്ഞു.

അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കെ എസ് യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞത്.സംഭവം പോലീസ് അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് പ്രതികരിച്ചു

Latest