National
എൻ സി ഇ ആർ ടി പുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ നടപടി സ്വീകരിച്ചേക്കുമെന്നും സൂചിപ്പിച്ചു.
ന്യൂഡല്‍ഹി | നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ സി ഇ ആർ ടി എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ഭാഗത്തിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ (suo motu) നടപടി സ്വീകരിച്ചേക്കുമെന്ന് സൂചിപ്പിച്ചു.
എല്ലാ ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ഈ വിഷയത്തിൽ വലിയ ആശങ്കയിലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പാഠപുസ്തകത്തിലെ ഈ ഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിലുള്ള അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോൾ ജുഡീഷ്യറിയിലെ അഴിമതി മാത്രം എടുത്തുപറയുന്നത് ബോധപൂർവമായ നീക്കമാണെന്ന് കപിൽ സിബൽ വിമർശിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് തന്നെ വിരുദ്ധമായാണ് പാഠപുസ്തകത്തിലെ പരാമർശങ്ങളെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിലാണ് കോടതികളിലെ അഴിമതിയെയും കേസുകൾ കെട്ടിക്കിടക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കിടയിൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ ചിത്രം നൽകാൻ മാത്രമേ ഇത്തരം പാഠഭാഗങ്ങൾ ഉപകരിക്കൂ എന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ കോടതി ഇതിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന്പ്രതീക്ഷിക്കുന്നു.
Summary
The Supreme Court has voiced grave concern over an NCERT Class 8 textbook chapter discussing “corruption” in the judiciary, with Chief Justice Surya Kant stating that the institution will not allow itself to be defamed. Senior lawyers including Kapil Sibal and Abhishek Manu Singhvi highlighted the selective nature of the content, which focuses on judicial misconduct while ignoring other sectors. The court has taken cognisance of the matter and is considering initiating suo motu action against the educational body.





