Connect with us

Kannur

മന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ ജില്ലാ ആശുപത്രി ഐ സി യുവിൽ എത്തിയാണ് മുഖ്യമന്ത്രി മന്ത്രിയെ കണ്ടത്.

Published

|

Last Updated

കണ്ണൂർ | കെ എസ് യു ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ഐ സി യുവിൽ എത്തിയാണ് മുഖ്യമന്ത്രി മന്ത്രിയെ കണ്ടത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. മന്ത്രിക്കെതിരായ കെ എസ് യു ആക്രമണം കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഒരു പ്രതിഷേധ പ്രകടനമല്ല, മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്. ഈ അക്രമത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസിനും യു ഡി എഫ് മുന്നണിക്കും തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Summary

Chief Minister Pinarayi Vijayan visited Health Minister Veena George in the hospital following an attack by KSU activists at Kannur Railway Station. Condemning the act as “political obscenity,” the CM held the Congress and UDF leadership responsible for inciting violence and disrupting law and order.

 

Latest