Connect with us

Qatar World Cup 2022

പോര്‍ച്ചുഗലിനെ വിറപ്പിച്ച് മൊറോക്കോ; ആദ്യ പകുതിയില്‍ മുന്നില്‍

ഒരു ഗോളിന് മുന്നിലാണ് ആദ്യ പകുതിയില്‍ മൊറോക്കോ

Published

|

Last Updated

ദോഹ | പ്രിക്വാര്‍ട്ടറില്‍ സ്‌പെയിനിനെ അട്ടിമറിച്ച അതേ വീര്യത്തോടെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനോടും ഏറ്റുമുട്ടി മൊറോക്കോ. ആക്രമണവും പ്രതിരോധവുമായി ലോകകിരീടത്തിൽ കണ്ണിട്ട പറങ്കികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കാന്‍ ആദ്യപകുതിയില്‍ ആഫ്രിക്കന്‍ കരുത്തര്‍ക്ക് സാധിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലാണ് ആദ്യ പകുതിയില്‍ മൊറോക്കോ.

ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ ഇരുടീമിനും സാധിച്ചിരുന്നില്ല. എന്നാല്‍, 42ാം മിനുട്ടില്‍ മൊറോക്കോയുടെ യൂസഫ് അന്നെസിരി ഹെഡറിലൂടെ പോര്‍ച്ചുഗലിന്റെ വല കുലുക്കുകയായിരുന്നു. പ്രിക്വാര്‍ട്ടറിലേത് പോലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, പന്ത് കാല്‍വശം വെക്കുന്നതിൽ പോര്‍ച്ചുഗീസ് ആയിരുന്നു മുന്നിലെങ്കിലും ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതിൽ മൊറോക്കോ മികച്ചുനിന്നു. പോര്‍ച്ചുഗലിന്റെ പകുതി സമയം മാത്രമാണ് പന്ത് മൊറോക്കോ താരങ്ങളുടെ കാല്‍വശമുണ്ടായിരുന്നുള്ളൂ. ഫൗളിൽ പോര്‍ച്ചുഗലാണ് മുന്നില്‍.

 

Latest