Connect with us

Kerala

ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കുന്നു; ചെറുതോണിയില്‍ ജനവാസ മേഖലയില്‍ വെള്ളം

ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചത്

Published

|

Last Updated

ചെറുതോണി |  ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം ഒഴുക്കാന്‍ തുടങ്ങിയതോടെ ചെറുതോണി പുഴയില്‍ ജലനിരപ്പ് ഉയരുകയും ജനവാസ മേഖലയിലേക്ക് വെള്ളം കയറുകയാണ്. ഇതോടെ പ്രദേശവാസികളൊക്കെ ആശങ്കയിലാണ് . പലരും വീട്ടു സാധനങ്ങള്‍ മാറ്റുന്ന തിരക്കിലാണ്. കഴിഞ്ഞ തവണ ഇടുക്കി അണക്കെട്ട തുറന്നപ്പോള്‍ എറെ വലിയ ദുരിതം അനുഭവിച്ചവരാണ് പ്രദേശവാസികള്‍.

ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചത്. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍, ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.ഞായറാഴ്ച 10നാണ് മൂന്നാമത്തെ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. എന്നാല്‍, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത്. അതേ സമയം കക്കി ആനത്തോട് ഡാം ഇന്ന് തുറന്നു. ഡാമിന്‍രെ നാല് ഷട്ടറുകള്‍ 30 സെ.മീ വീതമാണ് തുറന്നത്.

---- facebook comment plugin here -----

Latest