Connect with us

National

ബി ജെ പി നേതാവിന്റെ ഫാം ഹൗസില്‍ അനധികൃത കറുപ്പ് കൃഷി; മൂന്നുപേര്‍ അറസ്റ്റില്‍

ബി ജെ പി കിസാന്‍ മോര്‍ച്ച സംസ്ഥാന കണ്‍വീനര്‍ വിനയ് താമ്രകാറിന്റെ ഫാം ഹൗസിലാണ് ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്ത് രഹസ്യമായി കറുപ്പ് കൃഷി നടത്തുന്നത് പോലീസ് കണ്ടെത്തിയത്.

Published

|

Last Updated

റായ്പുര്‍ | ബി ജെ പി നേതാവിന്റെ ഫാം ഹൗസില്‍ അനധികൃത കറുപ്പ് കൃഷി കണ്ടെത്തി. ഛത്തിസ്ഗഡില്‍ ദുര്‍ഗ് ജില്ലയിലെ സമോദ ഗ്രാമത്തിലാണ് സംഭവം. ബി ജെ പി കിസാന്‍ മോര്‍ച്ച സംസ്ഥാന കണ്‍വീനര്‍ വിനയ് താമ്രകാറിന്റെ ഫാം ഹൗസിലാണ് ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്ത് രഹസ്യമായി കറുപ്പ് കൃഷി നടത്തുന്നത് പോലീസ് കണ്ടെത്തിയത്.

താമ്രകാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, കൃഷിയില്‍ തനിക്ക് പങ്കില്ലെന്നാണ് താമ്രകാര്‍ പോലീസിനോട് പറഞ്ഞത്. ഷെയര്‍ ക്രോപ്പിംഗ് അടിസ്ഥാനത്തില്‍ മറ്റൊരാള്‍ക്ക് നല്‍കിയ ഭൂമിയിലാണ് കൃഷിയുള്ളതെന്നാണ് ഇയാളുടെ അവകാശവാദം.

സ്ഥലം സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കറുപ്പ് കൃഷിക്ക് പിന്നില്‍ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെടെ പല ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു. അവരുടെ പേരുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ബാഗേല്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest