Kerala
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
തിരുവനന്തപുരം | സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തെക്കന്‍ തമിഴ്‌നാട്ടിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു







