Aksharam Education
ആധുനിക കവിത്രയം
വലിയ വലിയ മാറ്റങ്ങൾ ഇവരുടെ കവിതകൾ മലയാള ശാഖക്ക് നൽകി. പ്രണയം, ദുഃഖം, ദേശീയ ബോധം, സ്നേഹം തുടങ്ങിയ ദാർശനിക സാംസ്കാരിക സാമൂഹിക വിഷയങ്ങൾ കവിതയുടെ ഉള്ളടക്കത്തിലേക്ക് കൊണ്ടുവന്നപ്പോൾ മാനവികതയുടെ ഉദാത്ത ഭാവം തന്നെയാണ് ആധുനിക മലയാള കവിതയുടെ ദർശനമായി ഇവരിലൂടെ അവതരിപ്പിക്കപ്പെട്ടത്.
പ്രാചീന കവിത്രയം, ആധുനിക കവിത്രയം എന്ന് രണ്ടായി തിരിച്ചാണ് മലയാള കവിതാ പഠനം നടന്നുവരുന്നത്. ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, തുടങ്ങിയ കവികൾ പ്രാചീന കവിത്രയത്തിൽപ്പെടുന്നു. എൻ കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ, ഉള്ളൂർ എസ് പരമേശ്വരയ്യർ തുടങ്ങിയ കവികളെയാണ് “ആധുനിക കവിത്രയം’ -എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മലയാള കവിതാ ലോകത്ത് ആധുനികതയുടെ പ്രഭാപൂരം പരത്തിയത് ഈ മൂന്ന് കവികൾ തന്നെയാണ്. വലിയ വലിയ മാറ്റങ്ങൾ ഇവരുടെ കവിതകൾ മലയാള ശാഖക്ക് നൽകി. പ്രണയം, ദുഃഖം, ദേശീയ ബോധം, സ്നേഹം തുടങ്ങിയ ദാർശനിക സാംസ്കാരിക സാമൂഹിക വിഷയങ്ങൾ കവിതയുടെ ഉള്ളടക്കത്തിലേക്ക് കൊണ്ടുവന്നപ്പോൾ മാനവികതയുടെ ഉദാത്ത ഭാവം തന്നെയാണ് ആധുനിക മലയാള കവിതയുടെ ദർശനമായി ഇവരിലൂടെ അവതരിപ്പിക്കപ്പെട്ടത്.
കുമാരനാശാൻ
മലയാളിയുടെ സാമൂഹിക ജീവിത വഴികളിൽ പരിവർത്തനങ്ങൾ വരുത്തിയ കവിതകളാണ് ആശാന്റെ കവിതകൾ. 1873- 1924 ആണ് കാല ഘട്ടം. കാൽപ്പനികതയാണ് ആശാൻ കവിതകളുടെ മുഖ്യ ആവിഷ്കാര രീതിയെങ്കിലും മാനവികതയുടെ സമഗ്രവും ഉദാത്തവുമായ ആശയസംവാദങ്ങളെ ആശാൻ കവിതകൾ സൃഷ്ടിച്ചു. സ്നേഹ ഗായകൻ, ആശയഗംഭീരൻ എന്നിങ്ങനെ വിശേഷണങ്ങൾക്ക് ഉടമയാണ് ആശാൻ. ആശയഗാംഭീര്യത്തോടെ തിളങ്ങി നിന്ന വിപ്ലവ കവി കൂടിയാണ് ആശാൻ.
“വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് ജോസഫ് മുണ്ടശ്ശേരി കുമാരനാശാനെ വിശേഷിപ്പിച്ചിട്ടുണ്ട്. മഹാകാവ്യം എഴുതാതെ മഹാകവിയായ ആളാണ് അദ്ദേഹം. വളരെ കുട്ടിക്കാലത്ത് തന്നെ അദ്ദേഹം കവിതയെഴുത്ത് ആരംഭിച്ചിരുന്നു.
ആശാൻ കൃതികൾ
- വീണപൂവ്
- നളിനി
- ലീല
- ചണ്ഡാലഭിക്ഷുകി
- കരുണ
- ദുരവസ്ഥ
ഉള്ളൂർ എസ് പരമേശ്വരയ്യർ
മലയാളത്തിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്നു ഉള്ളൂർ എസ് പരമേശ്വരയ്യർ. 1877-1949 ആണ് ജീവിത കാലഘട്ടം. മലയാള കവിതയിൽ കാൽപ്പനിക പ്രസ്ഥാനത്തിന് തുടക്കംകുറിച്ച കവി കൂടിയാണ് ഉള്ളൂർ.
ഒരു കവി എന്നതിനപ്പുറം സാഹിത്യ ചരിത്രകാരൻ, ഭാഷാഗവേഷകൻ എന്നീ മേഖലകളിലും തന്റെ യശസ്സ് ഉയർത്തിയയാളാണദ്ദേഹം. “ഉജ്ജ്വല ശബ്ദാഢ്യൻ’എന്ന വിശേഷണത്തിനുടമ കൂടിയാണ്. പുരാണ കൃതികളെ ആധാരമാക്കിയും കൃതികൾ രചിച്ചിട്ടുണ്ട്. കുട്ടിക്കവിതകളും അദ്ദേഹം രചിച്ചു. “കാക്കേ കാക്കേ കൂടെവിടെ’, “പ്രാവേ പ്രാവേ പോകരുതേ’ എന്നീ കവിതകൾ പ്രധാനമാണ്.
ഉള്ളൂർ കൃതികൾ
- ഉമാകേരളം
- കർണഭൂഷണം
- പിങ്കള
- കാവ്യചന്ദ്രിക
- പ്രേമസംഗീതം
- കേരള സാഹിത്യ ചരിത്രം
വള്ളത്തോൾ നാരായണമേനോൻ
മലയാളത്തിലെ മഹാകവിയും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ “ശബ്ദസുന്ദരൻ’ എന്നറിയപ്പെടുന്നു. 1878- 1958 ആണ് കാലഘട്ടം. മനുഷ്യസ്നേഹിയും മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. “ചിത്രയോഗം’എന്ന മഹാകാവ്യമാണ് അദ്ദേഹത്തെ മഹാകവിയായി അറിയപ്പെടുന്നതിനിടയാക്കിയത്.
മഹാത്മാഗാന്ധിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യമാണ് “ബാപ്പുജി’. കേരള വാത്മീകി, കേരള ടാഗോർ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു.
ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കി, ഇന്ത്യൻ ജനതയെ ആവേശഭരിതനാക്കിയ മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിച്ച വള്ളത്തോൾ ഗാന്ധിയെ സ്വന്തം ഗുരുനാഥനായി സ്വീകരിച്ച് എഴുതിയ കവിതയാണ് “എന്റെ ഗുരുനാഥൻ’.
വള്ളത്തോൾ കൃതികൾ
- ചിത്രയോഗം
- മഗ്ദലനമറിയം
- ശിഷ്യനും മകനും
- എന്റെ ഗുരുനാഥൻ
Content Highlights: The modern triumvirate of Malayalam poetry comprises Kumaran Asan, Ulloor S. Parameswara Iyer, and Vallathol Narayana Menon. They revolutionized Malayalam literature by introducing romanticism, humanism, and national consciousness. Their literary contributions profoundly reshaped Kerala’s culture.





