Connect with us

Kerala

എം എം മണി ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു: എസ് രാജേന്ദ്രന്‍

സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്‍

Published

|

Last Updated

തൊടുപുഴ |  മുന്‍മന്ത്രി എം എം മണിക്കെതിരെ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്‍ ആരോപിച്ചു. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നത്. തനിക്കൊപ്പമുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും എസ് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

പല പാര്‍ട്ടികളും തന്നെ സമീപിക്കുന്നുണ്ടെങ്കിലും തത്ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. എം എം മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി

 

Latest