Connect with us

air kozhikode real fm

ആകാശവാണി റിയല്‍ എഫ് എം റിലേ കേന്ദ്രമാക്കി മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് എം കെ രാഘവന്‍ എം പി

മുന്‍കൂര്‍ അറിയിപ്പുകളുമില്ലാതെ ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള റിയല്‍ എഫ് എം പരിപാടികള്‍ നിര്‍ത്തലാക്കിയ നടപടി അപലപനീയമാണെന്ന് എം പി വ്യക്തമാക്കി

Published

|

Last Updated

കോഴിക്കോട് | ആകാശവാണി റിയല്‍ എഫ് എം റിലേ കേന്ദ്രമാക്കി മാറ്റിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂരിനും, പ്രസാര്‍ ഭാരതി സി ഇ ഒ ക്കും കത്തയച്ചു. യാതൊരുവിധ മുന്‍കൂര്‍ അറിയിപ്പുകളുമില്ലാതെ ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള റിയല്‍ എഫ് എം പരിപാടികള്‍ നിര്‍ത്തലാക്കിയ നടപടി അപലപനീയമാണെന്ന് എം പി ഇരുവര്‍ക്കുമയച്ച കത്തില്‍ വ്യക്തമാക്കി.

മുന്‍പും ഇതിന് സമാപനമായ നടപടികള്‍ പ്രസാര്‍ഭാരതിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും, ബഹുജന പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് തീരുമാനം നടപ്പിലാക്കാതെയിരിക്കുകയായിരുന്നു. റിയല്‍ എഫ് എം സ്‌റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതോട് കൂടി നൂറ് കണക്കിന് വരുന്ന താത്കാലിക ജീനക്കാര്‍ക്കും മലബാറിലെ കലാകാരന്മാര്‍ക്കുമാണ് തൊഴില്‍ നഷ്ടമാവുന്നത്.

പരസ്യവരുമാനത്തില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോഴിക്കോട് റിയല്‍ എഫ് എം സ്‌റ്റേഷന്‍. സാമ്പത്തികമായി പരാജയമല്ലാതിരുന്ന ഈ എഫ് എം നിലയം നിര്‍ത്തലാക്കിയ നടപടി മറ്റെന്ത് കാരണത്താലാണെന്ന് ആരാഞ്ഞ എം പി, വലിയൊരു വിഭാഗം പ്രേഷകരുടെ ആവശ്യം പരിഗണിച്ചും, താത്കാലിക ജീനക്കാരുടെ ജീവനോപാധി കണക്കിലെടുത്തും നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

Latest