National
കാണാതായ സ്ത്രീയുടെ പാതി ഭക്ഷിച്ച മൃതദേഹം കണ്ടെത്തി
38 കാരിയായ കമലാ ദേവിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഋഷികേശ്| കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണില്‍ നിന്ന് കാണാതായ സ്ത്രീയുടെ പാതി ഭക്ഷിച്ച മൃതദേഹം പൊലീസ് കണ്ടെത്തി. 38 കാരിയായ കമലാ ദേവിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബദന്‍ഗഡ് കനാലിന് സമീപം ഫോറസ്റ്റ് ഗാര്‍ഡുകളാണ് മൃതദേഹം കണ്ടെത്തിയതെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കുമയോണ്‍ പ്രസന്ന കുമാര്‍ പത്ര പറഞ്ഞു.
അല്‍മോറ ജില്ലയിലെ സാള്‍ട്ട് ഏരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ബുധനാഴ്ച വൈകുന്നേരം കമലാ ദേവിയെ കാണാതായത്. കൊന്നത് കടുവയാണോ പുലിയാണോ എന്ന് വ്യക്തമല്ല.
---- facebook comment plugin here -----