Connect with us

Kerala

ശ്രീകാര്യത്ത് കാണാതായ 14കാരിയെ കണ്ടെത്തി

തിരുവനന്തപുരം സ്റ്റാച്ചുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം ശ്രീകാര്യത്തു നിന്നും കാണാതായ 14കാരിയെ പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്ചുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.

ശ്രീകാര്യം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി അഭിനയയെയാണ് ഇന്നലെ കാണാതായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് രാത്രിയാണ് വീട്ടുകാര്‍ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം കുട്ടിയെ കണ്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ശേഷം ഇന്ന് രാവിലെ പോലീസ് കുട്ടിയെ കണ്ടെത്തി.

 

Latest