Kerala
യു ഡി എഫ് മതനിരപേക്ഷ കേരളത്തെ വഞ്ചിച്ചെന്ന് മന്ത്രി റിയാസ്
ജമാഅത്തെ ഇസ്ലാമി യു ഡി എഫിന്റെ അദൃശ്യ ശക്തിയാണെന്ന് പരസ്യമായി

നിലമ്പൂര്‍ | ജമാഅത്തെ ഇസ്ലാമിയുമായുള്ള യു ഡി എഫിന്റെ ബന്ധം മതനിരപേക്ഷ കേരളത്തിനെ വഞ്ചിക്കുന്നതിന് തുല്ല്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമി യു ഡി എഫിന്റെ അദൃശ്യ ശക്തിയാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ അത് പരസ്യമായെന്നും അദ്ദേഹം പറഞ്ഞു.
മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവരുമായി ചേരുന്നത് മതനിരപേക്ഷ കേരളത്തിനോട് ചെയ്യുന്ന വഞ്ചനയാണ്. ബി ജെ പി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള പ്രവൃത്തിയാണിത്. യു ഡി എഫിലെ മതനിരപേക്ഷ വാദികള്‍ അംഗീകരിക്കുന്ന കാര്യമല്ലിത്. സഖ്യത്തിന് പിന്നില്‍ യു ഡി എഫിന്റെ അധികാരക്കൊതിയാണെന്നും യു ഡി എഫിനെ മതനിരപേക്ഷ വാദികള്‍ കൈയൊഴിയാന്‍ ഇത് കാരണമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
---- facebook comment plugin here -----