Connect with us

National

ഗുജറാത്തില്‍ ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല

Published

|

Last Updated

സൂറത്ത്| ഗുജറാത്തിലെ സൂറത്തില്‍ ടെക്‌സ്‌റ്റൈല്‍സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. സച്ചിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹോജിവാല ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഗോപി നിറ്റിംഗ് ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തുണികളിലേക്കും നൈലോണ്‍ വസ്തുക്കളിലേക്കും തീ വേഗം പടര്‍ന്നു പിടിച്ചതാണ് വന്‍ തോതിലുള്ള തീപിടുത്തതിന്‍ കാരണമായത്. പന്ത്രണ്ടോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. സമീപത്തുള്ള ഫാക്ടറികളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാക്ടറിയില്‍ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വസ്ത്ര വ്യാപാരത്തിന് പേരുകേട്ട നഗരമാണ് സൂറത്ത്. കഴിഞ്ഞ ദിവസം സൂറത്തിലെ മിത്തി ഖാദി പ്രദേശത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. വീടിനുള്ളില്‍ സാരി പായ്ക്ക് ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചത്. തീപിടിത്തത്തെതുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ചുപേരും മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് തന്നെയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest