Kerala
യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സെന്റിന്റെ ഓഫീസിന് നേരെ ആക്രമണം
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം | കോവളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സെന്റിന്റെ ഓഫീസ് അജ്ഞാതര്‍ ആക്രകമിച്ചു. ഉച്ചക്കടയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ലാപ്‌ടോപ്പും പ്രിന്ററും നശിപ്പിക്കപ്പെട്ടു.
ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വലിയ ഫ്‌ലെക്സ് ബോര്‍ഡുകളും വലിച്ചുകീറിയ നിലയിലാണ്. സുരക്ഷാ ജീവനക്കാരന്‍ രാവിലെ വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
---- facebook comment plugin here -----



