Kerala
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; പ്രതിഷേധിച്ച ടി എന്‍ പ്രതാപനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
സംഘാർഷാവസ്ഥയ്ക്ക് പിന്നാലെ കേന്ദ്രസേന സ്ഥലത്ത് എത്തി.
തൃശ്ശൂര്‍ | വാടാനപ്പിള്ളിയില്‍ ബിജെപിയുടെ കിറ്റ് വിതരണത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി . കിറ്റ് വിതരണത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ടി എന്‍ പ്രതാപന്റെ അറസ്റ്റ് തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിന്ന് പ്രതിഷേധിച്ചുവെങ്കിലും പോലീസ് അറസ്റ്റ് ചെ.്തു നീക്കി.പ്രദേശത്ത് ഏറെ നേരമാണ് സംഘർഷാവസ്ഥയ്ക്ക് നിലനിന്നത്. സംഘാർഷാവസ്ഥയ്ക്ക് പിന്നാലെ കേന്ദ്രസേന സ്ഥലത്ത് എത്തി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ് കിറ്റ് കൊടുത്തത്. കിറ്റ് കൊടുത്ത കടയുടമയെ ജനങ്ങളും മാധ്യമങ്ങളും കണ്ടതാണ്. കിറ്റ് കൊടുക്കാനായി വന്ന ബിജെപി നേതാവ് ദേവനെയും യുവമോര്‍ച്ചക്കാരെയും അറസ്റ്റ് ചെയ്യാതെ തെറ്റ് ചൂണ്ടിക്കാണിച്ച തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു



