Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം കോടികള്‍ വാങ്ങി വിറ്റുവെന്ന് ആരോപണം; ഹരിയാന സ്വദേശിക്കെതിരെ നിയമനടപടി സ്വീകരിച്ച് കെ സി വേണുഗോപാല്‍
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
ആലപ്പുഴ | കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം കോടികള്‍ക്ക് വാങ്ങി വിറ്റുവെന്ന് ആരോപണത്തില്‍ ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത്എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് പരാതി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം കോടികള്‍ക്ക് വിറ്റുവെന്ന് ഹരിയാന സ്വദേശിയായ ഗൗരവ് കുമാര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കെ സി വേണുഗോപാല്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു



