Connect with us

Kerala

തൃശൂരില്‍ വീണ്ടും കിറ്റ് വിവാദം; വാടാനപ്പള്ളിയില്‍ വിതരണത്തിനായി ബിജെപി രണ്ടായിരത്തോളം കിറ്റുകള്‍ തയ്യാറാക്കിയതായി ആരോപണം

സൂപ്പര്‍മാര്‍ക്കറ്റിന് പുറത്ത് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Published

|

Last Updated

തൃശൂര്‍  | തൃശൂരില്‍ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപണം. ശിവരാമപുരത്തെ പ്രദേശവാസികള്‍ക്ക് ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വാടാനപ്പള്ളിയിലും സമാന ആരോപണം. വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വിതരണത്തിനായി രണ്ടായിരത്തോളം കിറ്റുകള്‍ തയ്യാറാക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന് പുറത്ത് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.സംഭവം അറിഞ്ഞ് ഇലക്ഷന്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡും പോലീസും സ്ഥലത്ത് എത്തി.അതേസമയം, ബിജെപി നേതാവ് ബഗീഷ് പൂരാടന്റെ വാഹനം പോലീസ് പരിശോധിച്ചു. ഗോഡൗണ്‍ ഉടമയില്‍ നിന്നും പോലീസ് വിവരം ശേഖരിച്ചു.

 

കഴിഞ്ഞദിവസം ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു ഒരു സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് ആയിരുന്നു പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 26 കിറ്റുകള്‍ പിടിച്ചെടുത്തു.

 

---- facebook comment plugin here -----

Latest