Connect with us

Kerala

പേരാമ്പ്രയില്‍ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂടെയുണ്ടായിരുന്നവരും  വോട്ടറെ മര്‍ദിച്ചെന്ന് പരാതി

അയല്‍വാസിയായ സ്ത്രീയെ എന്തിന് കൂട്ടിക്കൊണ്ടു വന്നു എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് ആരോപണം.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും വോട്ടറെ മര്‍ദ്ദിച്ചെന്ന് പരാതി. കാരയാട് സ്വദേശി ബെന്‍ഷിറക്കാണ് മര്‍ദ്ദനമേറ്റത്. പ്രായമുള്ള അയല്‍വാസിയെ കൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ബെന്‍ഷിറ. അയല്‍വാസിയായ സ്ത്രീയെ എന്തിന് കൂട്ടിക്കൊണ്ടു വന്നു എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് ആരോപണം.

തങ്ങളുടെ വോട്ടറാണ് വൃദ്ധയെന്നും എന്തിനാണ് അവരെ നിങ്ങള്‍ കൊണ്ടുവെന്നതെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. കാരയാട് എല്‍പി സ്‌കൂള്‍ 194 ബൂത്തിലാണ് സംഭവം.

---- facebook comment plugin here -----

Latest