Kerala
ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിന്റെ തെളിവെടുപ്പ് നടത്തി
ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക
കൊച്ചി| ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ തെളിവെടുപ്പ് നടത്തി.ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആര്‍ ക്യാമ്പിലെ കാരവനിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്. പരാതി വ്യാജമെന്ന് പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞ് രഞ്ജിത്ത്. ചൊവ്വാഴ്ചയാണ് രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുക. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രഞ്ജിത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം, 24 മണിക്കൂര്‍ കഴിയുമ്പോള്‍ രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി പോാലീസിന് നിര്‍ദേശം നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു.
---- facebook comment plugin here -----



