Connect with us

International

ബ്രസീലില്‍ ലാന്‍ഡിങിന് ഒരുങ്ങുന്നതിനിടെ ചെറുവിമാനം റെസ്‌റ്റോറന്റിന് മുകളിലേക്ക് തകര്‍ന്നുവീണു; പൈലറ്റുള്‍പ്പെടെ നാലുപേര്‍ മരിച്ചു

സാവോ പോളോയില്‍ നിന്ന് പറന്നുയര്‍ന്ന പിപര്‍ മാലിബു എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. റണ്‍വേക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം നിയന്ത്രണം വിട്ട് റെസ്റ്റോറന്റിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

Published

|

Last Updated

ബ്രസീലിയ | ബ്രസീലിലെ തെക്കന്‍ പ്രവിശ്യയായ റിയോ ഗ്രാന്‍ജെ ഡോ സുളില്‍ ചെറു വിമാനം റെസ്‌റ്റോറന്റിനു മുകളിലേക്ക് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. വീണയുടന്‍ വിമാനത്തിന് തീപിടിക്കുകയും ചെയ്തു. പൈലറ്റും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം. സാവോ പോളോയില്‍ നിന്ന് പറന്നുയര്‍ന്ന പിപര്‍ മാലിബു എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. കാപോവോ ഡാ കനോവ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റണ്‍വേക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം നിയന്ത്രണം വിട്ട് റെസ്റ്റോറന്റിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

വിമാനം താഴെ വീഴുന്നതിനിടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതും അപകടവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലുണ്ട്. അപകട സമയത്ത് റെസ്റ്റോറന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.

---- facebook comment plugin here -----

Latest