Connect with us

Business

TODAY'S GOLD RATE|സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് കുറഞ്ഞത് 1960 രൂപ

വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം കുറഞ്ഞ് ഔണ്‍സിന് 4,063.39 ഡോളറിലെത്തി.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 245 രൂപയും പവന് 1960 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണം ഗ്രാമിന് 13,140 രൂപയും പവന് 1,05,120 രൂപയുമായി(Today’s Gold Rate). ഇന്നലെ പവന് ഒറ്റയടിക്ക് 2360 രൂപയോളം വര്‍ധിച്ച് 1,07,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരിച്ചുകയറ്റവും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തിയേക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്.

വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം കുറഞ്ഞ് ഔണ്‍സിന് 4,063.39 ഡോളറിലെത്തി. ഡിസംബറിലെ ഡെലിവറിക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില ഒരു ശതമാനം ഇടിഞ്ഞ് 4,072.90 ഡോളറിലുമെത്തി.

അതേസമയം, സംസ്ഥാനത്ത് വെള്ളി വില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2100 രൂപയിലുമാണ് വ്യാപാരം നടക്കുക.

ശ്രദ്ധിക്കുക: ഇന്ന് വിപണിയിൽ today gold rate വൻ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്വര്‍ണനിക്ഷേപകരും ഉപഭോക്താക്കളും വിപണി കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. സ്വര്‍ണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് loan against gold അല്ലെങ്കിൽ gold loan പദ്ധതികൾ. സ്വകാര്യ പണയ സ്ഥാപനങ്ങളെ സമീപിക്കുന്നതിന് മുൻപ് പലിശ നിരക്കുകളും വ്യവസ്ഥകളും കൃത്യമായി പരിശോധിക്കുകയും മറ്റ് സാമ്പത്തിക മാർഗ്ഗങ്ങൾ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷം മാത്രം gold loan apply ചെയ്യുന്നതിലേക്ക് കടക്കുക. ഇന്നത്തെ gold rate അസ്ഥിരമായതിനാൽ കൃത്യമായ gold price analysis നടത്തുന്നത് നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Content Highlights: Gold prices in Kerala witnessed a sharp decline today, with 22-carat gold dropping by Rs 1,960 per sovereign to reach Rs 1,05,120. International market fluctuations, rising crude oil prices, and US Fed policy outlook drove this drop. Meanwhile, silver prices in the state moved upward today.

---- facebook comment plugin here -----

Latest