Connect with us

mob lynching

ആള്‍ക്കൂട്ട കൊല: പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

പെണ്‍ സുഹൃത്തിനെ കാണാന്‍ വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു

Published

|

Last Updated

മുവാറ്റുപുഴ | അരുണാചല്‍ സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്റ്റിലായത്.

പെണ്‍ സുഹൃത്തിനെ കാണാന്‍ വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കു കയായിരുന്നു. വാളകം കവലയിലാണ് സംഭവം നടന്നത്. പെണ്‍ സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ ഇയാളുടെ കൈ ചില്ലില്‍ തട്ടി മുറിഞ്ഞിരുന്നു. ശരീരത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചത്. പെണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

മര്‍ദനത്തില്‍ നെഞ്ചിനും തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് അശോക്ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പിടിയിലായ 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ പിടിയിലായത് യഥാര്‍ഥ പ്രതികളല്ലെന്നും ആരോപണമുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.