Connect with us

Kozhikode

മർകസ് റൈഹാൻവാലി വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു

സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച 'പന്തയത്തിൽ ജയിച്ച ആമ' എന്ന കഥാസമാഹാരം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ലയുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.

കുന്ദമംഗലം| മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച ‘പന്തയത്തിൽ ജയിച്ച ആമ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കുന്ദമംഗലം ജവാൻ റഫീഖ് മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രകാശനം നിർവഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റർ ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർ-ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് മർകസ് അനാഥ ഉന്നമന കേന്ദ്രമായ റൈഹാൻ വാലിയിൽ പഠനം ആരംഭിച്ചത്. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻ വാലിയിൽ ആവിഷ്കരിച്ച ‘കൂട്ടുകാരുടെ പുസ്തകം’ എന്ന പദ്ധതിയിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിൻ്റേത്. ക്യാമ്പസിലെ പഠനാന്തരീക്ഷവും അധ്യാപകരും വിദ്യാർഥി കൂട്ടായ്മയും നൽകിയ പ്രോത്സാഹനങ്ങളെയും തുടർന്നാണ് ഫാസിഹ് കഥകൾ എഴുതിത്തുടങ്ങുന്നത്. ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഓരോ പുസ്തകങ്ങൾ വെളിച്ചം കാണും. ഇതിനായി വിവിധ രചനാ പരിശീലനങ്ങളും ശിൽപശാലകളും കാമ്പസിൽ സംഘടിപ്പിച്ചുവരുന്നു.

വിദ്യാർഥി യൂണിയൻ ഹിറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉനൈസ് മുഹമ്മദ്, ഷമീം കെകെ ആശംസകൾ നേർന്നു. മാജിദ് സഖാഫി തച്ചണ്ണ പുസ്തകം പരിചയപ്പെടുത്തി. രചയിതാവ് ഫാസിഹ് നെല്ലിക്കാപറമ്പ് രചനാനുഭവം പങ്കുവെച്ചു. മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി സ്വാഗതവും ഖലീൽ സഖാഫി നന്ദിയും പറഞ്ഞു. ഫാസിഹിന്റെ പിതാമഹൻ ഇകെ ആലി ഉൾപ്പെടെ കുടുംബാംഗങ്ങളും കൂട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

 

Latest