Connect with us

Kozhikode

മർകസ് റൈഹാൻവാലി വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പിന്റെ പുസ്തക പ്രകാശനം ഇന്ന്

വൈകുന്നേരം നാലരക്ക് ജവാൻ റഫീഖ് മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രകാശനം നിർവഹിക്കും

Published

|

Last Updated

കുന്ദമംഗലം| മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച ‘പന്തയത്തിൽ ജയിച്ച ആമ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഇന്ന് കുന്ദമംഗലത്ത് നടക്കും. വൈകുന്നേരം നാലരക്ക് ജവാൻ റഫീഖ് മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രകാശനം നിർവഹിക്കും. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ നായർ, മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി ഉൾപ്പെടെ വിവിധ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർ-ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് റൈഹാൻ വാലിയിൽ പഠനം ആരംഭിച്ചത്. ക്യാമ്പസിലെ പഠനാന്തരീക്ഷവും അധ്യാപകരും വിദ്യാർഥി കൂട്ടായ്മയും നൽകിയ പ്രോത്സാഹനങ്ങളെയും തുടർന്നാണ് ഫാസിഹ് കഥകൾ എഴുതിത്തുടങ്ങുന്നത്.

വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻ വാലിയിൽ ആവിഷ്കരിച്ച ‘കൂട്ടുകാരുടെ പുസ്തകം’ എന്ന പദ്ധതിയിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിൻ്റേത്. ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഓരോ പുസ്തകങ്ങൾ വെളിച്ചം കാണും. ഇതിനായി വിവിധ രചനാ പരിശീലനങ്ങളും ശിൽപശാലകളും കാമ്പസിൽ സംഘടിപ്പിച്ചുവരുന്നു.

 

 

---- facebook comment plugin here -----

Latest