Connect with us

Kozhikode

മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകള്‍ക്ക് ദേശീയ വിദ്യാഭ്യാസ മികവ് പുരസ്‌കാരം

വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങള്‍, ഗുണനിലവാരം, മികവുറ്റ അക്കാദമിക-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് മര്‍കസ് ഗ്രൂപ്പിന് അംഗീകാരം ലഭിച്ചത്.

Published

|

Last Updated

മര്‍കസ് ഹൈബ്രിഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം ഡി. ഹസീബ് അസ്ഹരി അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

ന്യൂഡല്‍ഹി | വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങള്‍, ഉയര്‍ന്ന അക്കാദമിക-പാഠ്യേതര നിലവാരം എന്നിവ മുന്‍നിര്‍ത്തി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന എജ്യുക്കേഷന്‍ എക്‌സലന്‍സ് കോണ്‍ക്ലേവില്‍, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാറിന്റെ സാന്നിധ്യത്തില്‍ പാര്‍ലിമെന്റ് അംഗം മനോജ് തിവാരിയില്‍ നിന്ന് മര്‍കസ് ഹൈബ്രിഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം ഡി. ഹസീബ് അസ്ഹരി അവാര്‍ഡ് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങള്‍, ഗുണനിലവാരം, മികവുറ്റ അക്കാദമിക-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് മര്‍കസ് ഗ്രൂപ്പിന് ഈ അംഗീകാരം ലഭിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഗുണനിലവാരമുള്ള പഠനരീതികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഈ അംഗീകാരം കൂടുതല്‍ പ്രചോദനമാകുമെന്ന് മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Content Highlights: Markaz Group of Schools received the National Education Excellence Award for creating student-friendly environments and implementing innovative learning technologies. The honor reflects their commitment across 18 English medium schools in Kerala. Officials accepted the award at a national event.

 

 

---- facebook comment plugin here -----

Latest