Connect with us

Educational News

മര്‍കസ് നോളജ് സിറ്റിയില്‍ പുതിയ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു

നാല് വര്‍ഷത്തെ ബി.ബി.എ ഹോസ്പിറ്റാലിറ്റി, ആവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം ഓണേഴ്‌സ് കോഴ്‌സാണ് ഈ അധ്യയനവർഷം ആരംഭിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോസ്പിറ്റാലിറ്റിയുമായി സഹകരിച്ച് യെനപ്പോയ യൂണിവേഴ്സിറ്റിയുടെ ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ് ഇൻ്റേൺഷിപ്പ് എംബഡീഡ് ഡിഗ്രി കോഴ്‌സുകള്‍ ഈ വർഷം ആരംഭിക്കും. നാല് വര്‍ഷത്തെ ബി.ബി.എ ഹോസ്പിറ്റാലിറ്റി, ആവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം ഓണേഴ്‌സ് കോഴ്‌സാണ് ഈ അധ്യയനവർഷം ആരംഭിക്കുന്നത്.

ഒപ്പം മൂന്ന് വര്‍ഷത്തെ ബി.ബി.എ ഹോസ്പിറ്റാലിറ്റി, ആവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി, ആവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഒരു വർഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റാലിറ്റി, ആവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം എന്നീ കോഴ്‌സുകളും ഈ വര്‍ഷം ആരംഭിക്കും. ഇൻ്റേൺഷിപ്പ് ഇൻഡസ്ട്രി വിദഗ്ധരുടെ കീഴിൽ ഫെസ് ഇൻ ഹോട്ടലിൽ വെച്ച് നൽകും. നിരവധി ജോലി സാധ്യതകൾ ഉള്ള ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം 2022 ആഗസ്ത് ആദ്യവാരം മുതൽ ആരംഭിക്കും. ഇന്ത്യയിൽ നിന്നും വിദേശ രാഷ്ട്രങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകും.

എല്ലാ മാനേജ്മെൻ്റ് കോഴ്സുകൾക്കും NAAC A അക്രഡിറ്റേഷനുണ്ട്. ഒപ്പം, പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ക്യാമ്പസ് പ്ലേസ്മെൻ്റ് ഉൾപ്പെടെയുള്ള തൊഴിലവസരങ്ങളും ഉണ്ടായിരിക്കും. മാനേജ്മെൻ്റ് തസ്തികകളിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് പിന്നീട് വേറെ ഇൻ്റേൺഷിപ്പ് ചെയ്യേണ്ടതില്ല. നാല് വർഷത്തെ ബിബിഎ പൂർത്തിയാക്കുന്നവർക്ക് എക്സിക്യൂട്ടീവ് MBA ലഭ്യമാക്കുന്നതോടൊപ്പം അസിസ്റ്റൻ്റ് മാനേജർ പദവിയിൽ നേരിട്ട് ജോലി ആരംഭിക്കാം. അന്തർദേശീയ നിലവാരത്തിലുള്ള ക്യാമ്പസ് ലൈഫും മറ്റൊരു പ്രത്യേകതയാണ്.

ഫെസിൻ ഹോട്ടലിൽ അറ്റ്ലാന്റിസ് ബാങ്ക്‌റ്റ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സല്ലാം മുഹമ്മദ് ,ഫെസ് ഇൻ മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി , യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് കോർഡിനേറ്റർ ഡോ. ടോബിന്‍ ജോസഫ്, മർകസ് നോളജ് സിറ്റി സി.എ.ഒ. അഡ്വ. തൻവീർ ഉമർ, പങ്കെടുത്തു.

കോഴ്‌സുകളെ കുറിച്ച് കൂടുതൽ അറിയാൻ +91 9645547000