National
മറാത്ത സംവരണം; പ്രതിഷേധക്കാര്‍ എന്‍ സി പി എംഎല്‍എയുടെ വീടിന് തീയിട്ടു
മഹാരാഷ്ട്രയില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത ക്വാട്ട ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.

മുംബൈ | മഹാരാഷ്ട്രയില്‍ മറാത്ത സംവരണ അനുകൂലികള്‍ എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടു. എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീടിനാണ് പ്രക്ഷോഭകര്‍ തീവച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
എംഎല്‍എയുടെ വസതിയില്‍ നിന്നും തീയും പുകയും ഉയരുന്നതും വന്‍ തീപ്പിടുത്തമായി മാറുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ താന്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് സോളങ്കെ പറഞ്ഞു. ‘ഭാഗ്യവശാല്‍, എന്റെ കുടുംബാംഗങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്, പക്ഷേ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്’ – സോളങ്കെ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു
മഹാരാഷ്ട്രയില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത ക്വാട്ട ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്.
മറാത്ത സംവരണ പ്രശ്നം ബീഡ് ജില്ലയില്‍ ഇതുവരെ മൂന്ന് പേരുടെ ജീവനെടുത്തു. ഒക്ടോബര്‍ 28ന് ഒരാള്‍ വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തതാണ് ഏറ്റവും പുതിയ സംഭവം.