Connect with us

Kozhikode

നോളജ് സിറ്റിയിൽ മാപ്പിള കലാ അരങ്ങേറ്റം നടന്നു

പതിനഞ്ചു ദിവസങ്ങൾ നീണ്ടു നിന്ന മാപ്പിള കലാ പരിശീലനത്തിൽ വിവിധ പാരമ്പര്യവും ആധുനികവുമായിട്ടുള്ള മാപ്പിളപ്പാട്ടുകൾ, ഭക്തി ഗാനങ്ങൾ, സൂഫി ഗാനങ്ങൾ, എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകി.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ മലൈബാർ സെന്റർ ഫോർ ഫോക് ലോർ സ്റ്റഡീസിന്റെ കീഴിലെ മാപ്പിള കലാ പരിശീലന സമാപനത്തോടനുബന്ധിച്ച് നടത്തിയ അരങ്ങേറ്റം പരിപാടി നടന്നു. പതിനഞ്ചു ദിവസങ്ങൾ നീണ്ടു നിന്ന മാപ്പിള കലാ പരിശീലനത്തിൽ വിവിധ പാരമ്പര്യവും ആധുനികവുമായിട്ടുള്ള മാപ്പിളപ്പാട്ടുകൾ, ഭക്തി ഗാനങ്ങൾ, സൂഫി ഗാനങ്ങൾ, എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകി.

ചടങ്ങിൽ മുഖ്യ പരിശീലകനും പ്രശസ്ത മാപ്പിളകവിയുമായ വെള്ളയിൽ അബൂബക്കർ മാസ്റ്ററെ ആദരിച്ചു. ചടങ്ങിന് മലൈബാർ സെന്റർ ഫോർ ഫോക് ലോർ സ്റ്റഡീസ് ഡയറക്ടർ ഡോ. കോയ കാപ്പാട് അധ്യക്ഷത വഹിച്ചു. ഫൈസൽ എളേറ്റിൽ ഉദ്‌ഘാടനം ചെയ്തു. അഡ്വ. തൻവീർ ഉമർ, ഡോ. കെ സി അബ്ദുറഹ്മാൻ, യൂസുഫ് നൂറാനി, നൂറുദ്ധീൻ മുസ്തഫ, അഷ്റഫ് സഖാഫി പുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Latest