Connect with us

mani c kappan

മാണി സി. കാപ്പന്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

കേരള ഡെമോക്രാറ്റിക് പാര്‍ട്ടി

Published

|

Last Updated

തിരുവനന്തപുരം | എന്‍ സി പി വിട്ട മാണി സി. കാപ്പന്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ സംസ്ഥാന പാര്‍ട്ടി ആയാണ് അംഗീകാരം നല്‍കിയത്. നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന പേരാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പേരിന് നിലവിലെ ചില പാര്‍ട്ടികളുമായി സാമ്യമുണ്ടെന്ന് ചിലര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പേര് അംഗീകരിച്ചിരിക്കുന്നത്.