Connect with us

Kerala

മണര്‍കാട് നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു; യുവതി മരിച്ചു, സഹോദരന് പരുക്ക്

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മണര്‍കാട് പള്ളിക്ക് സമീപം അപകടമുണ്ടായത്.

Published

|

Last Updated

കോട്ടയം| കോട്ടയം മണര്‍കാടില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മണര്‍കാട് പള്ളിക്ക് സമീപം അപകടമുണ്ടായത്. അയര്‍ക്കുന്നത്ത് നിന്ന് മണര്‍കാട് കവലയിലേക്ക് വരുന്നതിനിടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിയുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീദേവി മനോജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:
A 23-year-old woman died when a bike skidded under a private bus near Manarcad Church in Kottayam. Her brother sustained injuries and was hospitalized. The accident occurred at a sharp curve near St Marys Hospital. Manarcad police registered a case and initiated an investigation.

---- facebook comment plugin here -----

Latest