Connect with us

International

മക്കയിൽ കെട്ടിടത്തിന് തീപിടിത്തം: പുക ശ്വസിച്ച് മലയാളി മരിച്ചു

ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും ഈ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

മക്ക| മക്കയില്‍ തീപിടുത്തത്തിന്റെ പുക ശ്വസിച്ച് മലയാളി യുവാവ് മരിച്ചു. കാസര്‍കോട് സ്വദേശിയും കെ എം സി സി പ്രവര്‍ത്തകനുമായ പി പി മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്.

മക്ക അസീസിയയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിക്ക് സമീപം മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. താമസസ്ഥലത്ത് ആകസ്മികമായി ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മുറിയിലേക്ക് ആളിപ്പടര്‍ന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും ഈ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights:
A 58-year-old Malayali man from Kasaragod, P P Muhammed Kunhi, died in Makkah after inhaling smoke during a building fire. The incident occurred near Umm Al-Qura University in the Aziziyah district where he resided. Reports indicate that two Bangladeshi nationals who lived with him also lost their lives in the unfortunate accident.

Latest