Connect with us

Kerala

മലപ്പുറം ആദർശ സമ്മേളനം ചരിത്ര സംഭവമാക്കണം: കാന്തപുരം

കേരള മുസ്‌ലിം  ജമാഅത്ത് ജില്ലാ നേതാക്കൾ കാന്തപുരം ഉസ്താദുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മലപ്പുറം | തൻ്റെ പ്രിയ ശിഷ്യൻ എ പി മുഹമ്മദ് മുസ്‌ലിയാരുടെ  നാമധേയത്തിൽ മലപ്പുറം വലിയങ്ങാടിയിൽ വെള്ളിയാഴ്ച  നടക്കുന്ന ആദർശ സമ്മേളനം ചരിത്ര സംഭവമാക്കണമെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ  ആഹ്വാനം ചെയ്തു.
നാളിതുവരെയുള്ള പ്രാസ്ഥാനിക മുന്നേറ്റത്തിൽ സുന്നി സമ്മേളനങ്ങൾ ചെലുത്തിയ സ്വാധീനം  ഏറെ വലുതാണ്. പ്രസിദ്ധമായ കൊട്ടപ്പുറം സംവാദത്തിന് ശേഷം  നടന്ന  സമ്മേളന പ്രഖ്യാപനമാണ് മലപ്പുറം നേർച്ചയുടെ പേരിൽ അരങ്ങേറിയ അന്ധവിശ്വാസങ്ങൾക്ക് അറുതി വരുത്തിയത്. ആദർശ നവോഥാന മുന്നേറ്റം സാധ്യമാക്കിയ അതേ സ്ഥലത്താണ്  നാം വീണ്ടും സമ്മേളിക്കുന്നത്. ഇക്കാരണത്താൽ തന്നെ സുന്നി നവജാഗരണ മുന്നേറ്റത്തിൽ കണ്ണികളാവാൻ മുഴുവൻ സുന്നി പ്രവർത്തകരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റംഗങ്ങൾ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി ആദർശ സമ്മേളനവുമായി ബന്ധപ്പെട്ട് മർകസിൽ നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഓർമ്മപ്പെടുത്തിയത്. സമ്മേളന പ്രചരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞ അദ്ദേഹം ഏറെ സന്തോഷമറിയിച്ചു.
സമ്മേളന വിജയത്തിനായി പ്രാർത്ഥനയും നടത്തി. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി എം മുസ്തഫ കോഡൂർ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, വടശ്ശേരി ഹസൻ മുസ്ലിയാർ, കെ പി  ജമാൽ കരുളായി, മുഹമ്മദ് ഹാജി മൂന്നിയൂർ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.

Latest