Connect with us

pala bishop issue

ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടത്തിലിനെതിരെ മലങ്കര സഭ

മാര്‍ ക്ലിമ്മിസിന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുക്കാത്തതിലാണ് വിമര്‍ശനം

Published

|

Last Updated

കൊച്ചി | ചെങ്ങനാശ്ശേിരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടത്തിലിനെ രൂക്ഷമായി വിമര്‍ശിച്ച് മലങ്കര കത്തോലിക്കാ സഭ. മാര്‍ ക്ലിമ്മിസിന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുക്കാത്തതിലാണ് വിമര്‍ശനം. മലങ്കര സഭാ പി ആര്‍ ഓ ഫാദര്‍ ബോവസ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രൂക്ഷ വിമര്‍ശനമുള്ളത്.

മാര്‍ ക്ലിമ്മിസ് വിളിച്ച യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുംതോട്ടത്തില്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കാമെന്ന് സമ്മതിച്ച് വാര്‍ത്ത വരുത്തി മിടുക്കരായി. ഈ വല്ലാത്ത ബുദ്ധി ആരുടേതാണെന്നും ഫാദര്‍ ബോവസ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉണ്ട്.

പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് നടത്തിയ പ്രസംഗവും തുടന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും ആയിരുന്നു യോഗം നടക്കാനുള്ള സാഹചര്യമെന്നും വിശദീകരണമുണ്ട്.

---- facebook comment plugin here -----

Latest