Connect with us

Kerala

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം

വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.

Published

|

Last Updated

തിരുവനന്തപുരം| മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നീക്കം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ധാരണയിലെത്തിയത്. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.

അധിക ബാച്ചുകൾ അനുവദിക്കുന്നതിനായുള്ള ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. രണ്ടാം അലോട്ട്മെന്റിന് ശേഷവും നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാതിരുന്നതോടെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

Content Highlights: The Kerala government is set to sanction 120 new Plus One batches to address the ongoing seat shortage in the Malabar region. The education department has reached an agreement to implement this in Malappuram and Palakkad districts. The proposal will be finalized in the upcoming cabinet meeting.

Latest