Kerala
ഒക്ടോബര്‍ അഞ്ച് പ്രാര്‍ത്ഥനാദിനം വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്
മുഴുവന്‍ മദ്റസകളിലും, ദീനീ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളും ഉസ്താദുമാരും, രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ഒത്തു കൂടി ഖുര്‍ആന്‍ പാരായാണം ചെയ്ത് പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് | ദീര്‍ഘകാലം സുന്നി പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് നൂറുല്‍ ഉലമാ എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ വഫാത്ത് മാസമായ റബീഉല്‍ ആഖിറില്‍ അവരെയും മുന്‍ കഴിഞ്ഞ മറ്റു നേതാക്കളെയും അനുസ്മരിക്കുന്നതിനും രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുന്നതിനും ഒക്ടോബര്‍ 5ന് ഞായറാഴ്ച മുഴുവന്‍ മദ്റസകളിലും, ദീനീ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളും ഉസ്താദുമാരും, രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ഒത്തു കൂടി ഖുര്‍ആന്‍ പാരായാണം ചെയ്ത് പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.