Connect with us

Kerala

മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

1,77,400 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 1,73,364 പേർ ഉപരിപഠനത്തിന് അർഹത നേടി.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 2023 മാർച്ച് 04, 05 തിയ്യതികളിൽ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. മൊത്തം 1,77,400 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 1,73,364 പേർ ഉപരിപഠനത്തിന് അർഹത നേടി.

അഞ്ചാം തരത്തിൽ 96,34 ശതമാനവും ഏഴാം തരത്തിൽ 97.18 ശതമാനവും പത്താം തരത്തിൽ 99 ശതമാനവും പന്ത്രണ്ടാം തരത്തിൽ 99.38 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.

അഞ്ചാം തരത്തിൽ 13872 കുട്ടികളും ഏഴാം തരത്തിൽ 7578 കുട്ടികളും പത്താം തരത്തിൽ 3864 കുട്ടികളും പന്ത്രണ്ടാം തരത്തിൽ 223 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്നാട്, കർണാടക, അന്തമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കർണാടകയിലുമായി 22 കേന്ദ്രീകൃത മൂല്യനിർണ്ണയ കമ്പുകളിൽ 2600 അധ്യാപകർ മൂന്ന് ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്.

പുനർ മൂല്യ നിർണ്ണയത്തിനുള്ള അപേക്ഷകൾ ഏപ്രിൽ 07 മുതൽ 20 വരെ പേപ്പർ ഒന്നിന് 100 രൂപ ഫീസ് സഹിതം സദർ മുഅല്ലിം മുഖേന വെബ് സൈറ്റിൽ ഓൺലൈനായി നൽകേണ്ടതാണ്. (www.samastha.in > Apply for Revaluation).

പൊതുപരീക്ഷയും മൂല്യനിർണ്ണയവും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹകരിച്ച അധ്യാപകരെയും രക്ഷകർത്താക്കളെയും, മാനേജ്മെന്റിനേയും, ഓഫീസ് ജീവനക്കാരെയും വിദ്യാർത്ഥികളെയും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ട്രഷറർ സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങൾ, പരീക്ഷാ ബോർഡ് ചെയർമാൻ ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest