Connect with us

Kerala

ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ ശിപാര്‍ശയുമായി കൊളീജിയം

ഹണി വര്‍ഗീസിനെ കൂടാതെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍ ശിപാര്‍ശാ പട്ടികയിലുണ്ട്.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയത്തിന്റെ ശിപാര്‍ശ. ഹണി വര്‍ഗീസിനെ കൂടാതെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍ ശിപാര്‍ശാ പട്ടികയിലുണ്ട്.

നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് നസീര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

നേരത്തെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്നു. ഹണി എം വര്‍ഗീസ്. 2019ല്‍ സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരിക്കേയാണ് ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്.

 

---- facebook comment plugin here -----

Latest