Kerala
വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിക്കെതിരെ ലൈംഗികാതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
സംഘടനയുടെ കായംകുളം യൂനിറ്റ് പ്രസിഡന്റ് സിനില്‍ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരി പരാതി നല്‍കിയത്.
കായംകുളം | വാഹനാപകടത്തില്‍ പരുക്കേറ്റ തനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതായി ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹിക്കെതിരെ പരാതി നല്‍കി യുവതി. സംഘടനയുടെ കായംകുളം യൂനിറ്റ് പ്രസിഡന്റ് സിനില്‍ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരി പരാതി നല്‍കിയത്.
ഏപ്രില്‍ നാലിനായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പാരതി. യുവതി ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ അധികൃതരോട് വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് മൊഴി രേഖപ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീട് നടപടിയൊന്നും സ്വീകരിച്ചില്ല.
ആരോപണവിധേയനായ സിനില്‍ സബാദിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.


