Connect with us

maadin academy

മഅ്ദിന്‍ ഫാമിലിആപ്പ് ലോഞ്ചിംഗ് ഇന്ന്

ഇന്ത്യന്‍ ഗ്രാന്റ് മു്ഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് പുറത്തിറക്കുക.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ വിവിധ സംരംഭങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിന് തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ ഇന്ന് സ്വലാത്ത് നഗറില്‍ പുറത്തിറക്കും. മഅ്ദിന്‍ ഫാമിലി ആപ്പ് എന്ന പേരില്‍ ഐ ഒ എസിലും ആന്‍ഡ്രോയ്ഡിലും ലഭ്യമായ ആപ്പ് ഇന്ത്യന്‍ ഗ്രാന്റ് മു്ഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് പുറത്തിറക്കുക.

വിവിധ മഅ്ദിന്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, അഡ്മിഷന്‍, പ്രാര്‍ഥനകള്‍, പ്രൊജക്ടുകള്‍, ഏറ്റവും പുതിയ അപ്ഡേറ്റുകള്‍, നിസ്‌കാര സമയം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ആവശ്യങ്ങള്‍ അറിയിക്കുന്നതിനുമുള്ള ഒപ്ഷനുമുണ്ട്. കോഡ്സാപ്പിന്റെ സഹകരണത്തോടെ മഅ്ദിന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് വിഭാഗമാണ് ആപ്പ് നിര്‍മിച്ചത്.

 

---- facebook comment plugin here -----

Latest