Connect with us

ATTAPADI MADHU MURDER CASE

മധു വധം: 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മുധു വധക്കേസില്‍ 12  പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികള്‍ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ് സി, എസ് ടി  പ്രത്യേക കോടതിയുടേതാണ് വിധി.

പ്രതികള്‍ക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. പ്രതികളായ മര്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതുവരെ വിസ്തരിക്കാത്ത സാക്ഷികളെവരെ സ്വാധീനിക്കപ്പെട്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി സരസ്വതി പ്രതികരിച്ചു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നിയമ നടപടി വേണമെന്നും മധുവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സരസ്വതി പറഞ്ഞു. പല ഭീഷണികളും നേരിട്ടാണ് കേസുമായി മുന്നോട്ടുപോയതെന്നും സരസ്വതി കൂട്ടിച്ചേര്‍ത്തു.