Malappuram
പ്രൗഢമായി മഅ്ദിന്‍ ലൈറ്റ് ഓഫ് മദീന; ജീലാനി ക്യാമ്പയിന്‍ 12ന് ആരംഭിക്കും
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘിടപ്പിച്ച പ്രവാചക പ്രകീര്‍ത്തന ആത്മീയ സമ്മേളനം 'ലൈറ്റ് ഓഫ് മദീന' ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനവും ലൈറ്റ് ഓഫ് മദീന പ്രകീര്‍ത്തന സദസ്സും പ്രൗഢമായി. പരിപാടി മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രവാചക ദര്‍ശനങ്ങള്‍ ധാര്‍മിക ജീവിതം നയിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് വഴികാട്ടിയാണെന്നും കാലാന്തരങ്ങള്‍ക്കനുസരിച്ച് മാറ്റംവരുത്തേണ്ട ഒന്നല്ല വിശുദ്ധ ഇസ്‌ലാമിന്റെ ആശയങ്ങളെന്നും എക്കാലത്തും ജീവിക്കുന്നവര്‍ക്കുള്ള കാലോചിത മാതൃകകളാണ് പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സെപ്തംബര്‍ 12 (ഞായര്‍) മുതല്‍ നടക്കുന്ന ജീലാനി ക്യാമ്പയിനിന്റെ പ്രഖ്യാപനവും ഖലീല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിച്ചു. ശൈഖ് മുഹ്യുദ്ധീന്‍ ജീലാനി ആണ്ട് നേര്‍ച്ച, സെമിനാര്‍, മുഹ്യുദ്ധീന്‍ മാല ആലാപനം, അന്നദാനം, കിറ്റ് വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി വിവിധ ട്രൂപ്പുകളുടെ നേതൃത്വത്തില്‍ പ്രകീര്‍ത്തന സദസ്സും കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്മദുല്‍ ബുഖാരിയുടെ ആണ്ട് നേര്‍ച്ചയും നടന്നു. അനുസ്മരണ പ്രഭാഷണം, മദ്ഹ് ഗീതങ്ങള്‍, മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്്‌ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, പൂപ്പലം അശ്റഫ് സഖാഫി സംബന്ധിച്ചു.
Content Highlights:
Maadin Academy announces the Light of Madina and Jilani Campaign starting September 12 at Swalath Nagar. The event features major spiritual gatherings and community programs led by Islamic scholars. Detailed schedules and highlights for the month-long observance have been officially released.




