Connect with us

Kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതുന്നത് മഅദിന്‍ അക്കാദമിയില്‍

പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച സൗകര്യങ്ങളാണ് മഅദിന്‍ കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്

Published

|

Last Updated

മലപ്പുറം |  നാളെ നടക്കുന്ന നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മേല്‍മുറി മഅദിന്‍ അക്കാദമിയില്‍. മഅദിന്‍ പബ്ലിക് സ്‌കൂളില്‍ 1152 വിദ്യാര്‍ഥികളും മഅദിന്‍ പോളിടെക്നിക് കോളേജില്‍ 480 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച സൗകര്യങ്ങളാണ് മഅദിന്‍ കാമ്പസില്‍ ഒരുക്കിയിട്ടുള്ളതെന്ന മഅദിന്‍ പബ്ലിക് സ്‌കൂള്‍ എക്സാം സെന്റര്‍ സൂപ്രണ്ട് സൈതലവിക്കോയ കൊണ്ടോട്ടി അറിയിച്ചു.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യത്തിനായി തണ്ണീര്‍പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന വേളയില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ തുടര്‍ പഠനാവസരങ്ങളും വിദ്യാഭ്യാസ ഭാവിയും ചര്‍ച്ച ചെയ്യുന്ന പാരന്റിംഗ് ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിക്കും. പ്രശസ്ത ട്രൈനറും മഅദിന്‍ അക്കാദമിക് ഡയറക്ടറുമായ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. ഉപരിപഠന സംബന്ധമായ രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കും.

കഠിനമായ ചൂടില്‍ ആശ്വാസം പകരുന്നതിനായി മഅദിന്‍ കാമ്പസില്‍ പലയിടങ്ങളിലായി കുടിവെള്ള കിയോസ്‌കുകളും പ്രാഥമിക കൃത്യങ്ങള്‍ക്കായി ടോയ്ലെറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരീക്ഷ കഴിയുന്നത് കാത്ത് പരീക്ഷാ ഹാളിനു പുറത്ത് നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ മഅദിന്‍ ഓഡിറ്റോറിയത്തില്‍ എസി സംവിധാനത്തോടെയുള്ള വിപുലമായ ഇരിപ്പിട സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

 

Latest