Kerala
എം എ യൂസുഫലി കാന്തപുരത്തെ സന്ദർശിച്ചു
പൂർണാരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാവാൻ കാന്തപുരം ഉസ്താദിന് സാധിക്കട്ടെ എന്നും സമൂഹം കാത്തിരിക്കുന്നുണ്ടെന്നും യൂസുഫലി
		
      																					
              
              
            കോഴിക്കോട് | ചികിത്സക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് എംഡിയുമായ എംഎ യൂസുഫലി സന്ദർശിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച അദ്ദേഹം അൽപസമയം മർകസിൽ ചെലവഴിച്ചാണ് മടങ്ങിയത്.
പൂർണാരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാവാൻ കാന്തപുരം ഉസ്താദിന് സാധിക്കട്ടെ എന്നും സമൂഹം കാത്തിരിക്കുന്നുണ്ടെന്നും യൂസുഫലി പറഞ്ഞു.
സന്ദർശനത്തിൽ കാന്തപുരം സന്തോഷം രേഖപ്പെടുത്തി. മർകസിന്റെ മുന്നേത്തിൽ ഉത്സാഹിക്കുന്ന വ്യക്തിയാണ് യൂസുഫലി എന്നും അദ്ദേഹത്തിന്റെ സാന്നിധ്യവും ആരോഗ്യപരമായ നിർദേശങ്ങളും ഊർജം പകരുന്നുവെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യൻ ജനതക്കും മർകസിനും വിദേശ രാഷ്ട്രങ്ങളിൽ സ്വീകാര്യത നേടിത്തരുന്നതിൽ തുല്യതയില്ലാത്ത സേവനമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. വ്യവസായി എന്നതിലുപരിയായി സാമൂഹ്യ സാന്ത്വന രംഗത്ത് മാതൃകയാണ് അദ്ദേഹമെന്നും കാന്തപുരം പറഞ്ഞു.
നേരത്തെ ചികിത്സയിൽ കഴിയുന്ന സമയത്തും യൂസുഫലി കാന്തപുരത്തെ സന്ദർശിച്ചിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

