Connect with us

Uae

റെഡ്ക്രസന്റുമായി ചേര്‍ന്ന് നേത്രസംരക്ഷണ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

കാഴ്ച്ചശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തില്‍ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി

Published

|

Last Updated

അബുദാബി |  എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി ചേര്‍ന്ന് നേത്രസംരക്ഷണ പദ്ധതിയുമായി ലുലു ഗ്രൂപ്പ്. ലോകത്തിന്റ പല ഭാഗങ്ങളില്‍ കാഴ്ച്ചശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തില്‍ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണിലെ അണുബാധയെതുടര്‍ന്ന് ‘റിവര്‍ ബ്ലൈന്‍ഡ്‌നെസ്’ എന്ന അസുഖം ബാധിച്ച കഷ്ടതയനുഭവിക്കുന്ന സമൂഹത്തിലേക്കാണ് ഇതിലൂടെ സഹായമെത്തിക്കുക. ലുലുവില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ പദ്ധതിയിലേക്ക് രണ്ട് ദിര്‍ഹം മുതലുള്ള സഹായം നല്‍കാം. മുഷിരിഫ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രതിനിധിയും റീച്ച് ക്യാമ്പയില്‍ എം.ഡിയുമായ തല അല്‍ റമാഹി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ചടങ്ങില്‍ സന്നിഹിതനായിരുന്നു. യു.എ.ഇ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടുനിക്കുന്ന പദ്ധതിയില്‍ നിന്നും സമാഹരിക്കുന്ന തുകകൊണ്ട് 50 ലക്ഷം പേരുടെ ജീവിതത്തില്‍ വെളിച്ചം പകരാനാകും. ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് റമാഹി പറഞ്ഞു. റിവര്‍ബ്ലൈന്‍ഡ്‌നെസ് അനുഭവിക്കുന്ന പാവപ്പെട്ട ജീവിതങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന പദ്ധതിയാണിത്. നിസാരമായ സംഭാവനയിലൂടെ വലിയ ഉദ്യമത്തിന്റെ ഭാഗമാകാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ധേഹം പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന സമൂഹത്തില്‍ സുസ്ഥിരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന പദ്ധതികളില്‍ ലുലു ഗ്രൂപ്പ് എന്നും പങ്കാളികളാകാറുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളും ബ്രാന്‍ഡ് പങ്കാളികളും പദ്ധതിയില്‍ സജീവപങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ധേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest