Connect with us

lulu hypermarket

ഇന്ത്യ ഉത്സവ് ആഘോഷിച്ച് ലുലു

അബുദബി അൽ വഹ്ദ മാളിൽ നടന്ന യു എ ഇ തല ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവഹിച്ചു.

Published

|

Last Updated

അബുദബി | ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ജി സി സി രാജ്യങ്ങളിലെ തങ്ങളുടെ ശാഖകളിൽ ലുലു ഇന്ത്യ ഉത്സവ് ആഘോഷിച്ചു. അബുദബി അൽ വഹ്ദ മാളിൽ നടന്ന യു എ ഇ തല ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി, ലുലു ഗ്രൂപ്പ് സി ഇ ഒ സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് സംബന്ധിച്ചു. ജി സി സി രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരാണ് സമാന പരിപാടികള്‍ അതാതു രാജ്യങ്ങളില്‍ ഉദ്ഘാടനം ചെയ്തത്.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്രപരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പുകളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇതുപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുലുവിന്റെ 235 ഹൈപ്പര്‍മാര്‍ക്കറ്റുകളിലായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്തുന്നത്.

ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം ഇന്ത്യ- ജി സി സി ബന്ധം കൂടുതല്‍ ശക്തി്പ്പെടുത്തുകയാണെന്നും
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനവേളയില്‍ തനിക്കു പറയാന്‍ കഴിയുമെന്ന് എം എ യൂസുഫലി പറഞ്ഞു. ഭാവി ഇന്ത്യയുടെ ഈ കാഴ്ചപ്പാടിന് ലുലു ഗ്രൂപ്പിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.

വര്‍ഷംതോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ലുലുഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഉല്‍സവിന്റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സാംസ്‌കാരിക പരിപാടികളും സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നിരവധി പരിപാടികളും സംഘടിപ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ഇന്ത്യ ഉല്‍സവിന്റെ ഭാഗമായി പതിനായിരത്തിലേറെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രമോഷനുകള്‍ക്കായി ഉപയോഗിക്കുക.