Connect with us

Kerala

ലോട്ടറി തട്ടിപ്പ് കേസ്; സാന്റിയാഗോ മാര്‍ട്ടിനെതിരായ കേസില്‍ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.

Published

|

Last Updated

ന്യൂഡല്‍ഹി |  ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ് വിചാരണ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. എറണാകുളം പിഎംഎല്‍എ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയാലാണ് നടപടി. സിക്കിം ലോട്ടറിയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.

സിബിഐ എടുത്ത കേസിലെ വിചാരണ പൂര്‍ത്തിയാകും മുന്‍പ് പിഎംഎല്‍എ കോടതിയില്‍ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നേരത്തെ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ഇഡിക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു.