Eduline
ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം
ആയുർവേദ മേഖലയെ മറ്റ് ശാസ്ത്ര ശാഖകളുമായി ബന്ധിപ്പിക്കുന്ന ആറ് സപെഷ്യലൈസ്ഡ് കോഴ്‌സുകളാണ് ഇവിടെയുള്ളത്.
ജെയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ രണ്ട് വർഷത്തെ എം എസ്‌സി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ആയുർവേദ മേഖലയെ മറ്റ് ശാസ്ത്ര ശാഖകളുമായി ബന്ധിപ്പിക്കുന്ന ആറ് സപെഷ്യലൈസ്ഡ് കോഴ്‌സുകളാണ് ഇവിടെയുള്ളത്.
സ്‌പെഷ്യാലിറ്റികൾ
- ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ
- ആയുർവേദ മാനുസ്‌ക്രിപ്റ്റോളജി
- ആയുർ- യോഗ പ്രിവെന്റീവ് കാർഡിയോളജി
- മർമോളജി ആൻഡ് സ്പോർട്സ് മെഡിസിൻ
- ആയുർവേദിക് കോസ്‌മെറ്റോളജി
- വൃക്ഷായുർവേദ
യോഗ്യത
എം എസ്്സി (ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ)- യോഗ്യത: ബി എ എം എസ്/ബി എച്ച് എം എസ്/ ബി യു എം എസ്/ ബി എൻ വൈ എസ്/ എം ബി ബി എസ്/ ബി എസ്‌സി ഡയറ്റെറ്റിക്‌സ്/എം എസ്‌സി ഡയറ്റെറ്റിക്‌സ്/ ബി എസ്‌സി ഫുഡ് ന്യൂട്രീഷൻ/ ബി വോക് ന്യൂട്രീഷൻ, എക്‌സൈസ് ആൻഡ് ഹെൽത്ത്. കേന്ദ്ര/ സംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരിക്കണം.
എം എസ്‌സി (ആയുർവേദ മാനുസ്‌ക്രിപ്‌റ്റോളജി)- യോഗ്യത: ബി എ എം എസ്/ ബി എച്ച് എം എസ്/ ബി യു എം എസ്/ ബി എൻ വൈ എസ്/ എം ബി ബി എസ്/ എം എ സംസ്‌കൃതം. കേന്ദ്ര/ സംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരിക്കണം.
എം എസ്‌സി (ആയുർ- യോഗ പ്രിവെന്റീവ് കാർഡിയോളജി)- യോഗ്യത: ബി എ എം എസ്/ ബി എച്ച് എം എസ്/ ബി യു എം എസ്/ ബി എൻ വൈ എസ്/ മറ്റ് ആയുഷ് ബിരുദധാരികൾ/ എം ബി ബി എസ് നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. കേന്ദ്ര/ സംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരിക്കണം.
എം എസ്‌സി (മർമോളജി ആൻഡ് സ്പോർട്സ് മെഡിസിൻ)- യോഗ്യത: ബി എ എം എസ് / ബി എച്ച് എം എസ് ബി യു എം എസ്/ ബി എസ് എം എസ്/ ബി എൻ വൈ എസ്/ എം ബി ബി എസ്/ ബി എസ്‌സി (സ്‌പോർട്സ് മെഡിസിൻ)/ ബി പി ടി.
എം എസ്‌സി (ആയുർവേദ കോസ്‌മെറ്റോളജി)- യോഗ്യത: ബി എ എം എസ്/ ബി യു എം എസ്/ ബി എച്ച് എം എസ്/ ബി വൈ എൻ/ എം ബി ബി എസ് അല്ലെങ്കിൽ തത്തുല്യ മെഡിക്കൽ ബിരുദം/ ബി എസ്‌സി സ്‌കിൻ കെയർ ആൻഡ് എസ്‌തെറ്റിക് മെഡിസിൻ.
എം എസ്‌സി (വൃക്ഷായുർവേദ)- യോഗ്യത: ബി എ എം എസ്/ ബി എസ്‌സി (അഗ്രികൾചർ)/ ബി എസ്‌സി (ഹോർട്ടികൾചർ)/ ബി എസ്‌സി (ഫോറസ്ട്രി).
തിരഞ്ഞെടുപ്പ്
ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ്/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്‌ക്രീനിംഗ് ടെസ്റ്റിൽ 50 ശതമാനം ചോദ്യങ്ങൾ അനുബന്ധ സ്‌പെഷ്യാലിറ്റികളിൽ നിന്നായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ജനറൽനോളജ്, കറന്റ് അഫയേഴ്‌സ്, കമ്പ്യൂട്ടർ എന്നിവയിൽ നിന്നായിരിക്കും. (വിശദ സിലബസ് വെബ്‌സൈറ്റിൽ).
കോഴ്സ് ഫീസ്: 37,650 രൂപ (ആദ്യ വർഷം), 26,650 രൂപ (രണ്ടാം വർഷം).
അപേക്ഷാ ഫീസ്: 500 രൂപ (ജനറൽ/ ഒ ബി സി ), 300 രൂപ (എസ് സി /എസ് ടി /ഇ ഡബ്ല്യു എസ്).
അപേക്ഷ
ഈ മാസം 23ന് മുമ്പായി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ www.nia.nic.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.



