Connect with us

Kerala

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു

ഉച്ചയോടെയാണ് മന്ത്രി എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്.

Published

|

Last Updated

ചങ്ങനാശേരി | ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മന്ത്രി എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്.

ജനറല്‍ സെക്രട്ടറി സഞ്ചരിച്ചിരുന്ന കാറും ടെമ്പോയും പന്തളം കുരമ്പാലയില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുകുമാരന്‍ നായരെ കാണാന്‍ മന്ത്രി എത്തിയത്. ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.

ഇന്നലെ രാവിലെ മന്ത്രി പി സി വിഷ്ണുനാഥും പെരുന്നയിലെത്തി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.

Content Highlights:
Home Minister Ramesh Chennithala visited NSS General Secretary G Sukumaran Nair at the NSS headquarters in Perunna. The visit follows a recent road accident involving Sukumaran Nair’s car near Pandalam Kurampala. Minister PC Vishnunath had also visited the NSS leader at Perunna the previous day.

Latest